IPL 2021 to restart at UAE<br />ഐപിഎല്ലിന്റെ 14ാം സീസണിലെ രണ്ടാം ഘട്ട മല്‍സരങ്ങള്‍ യുഎഇയില്‍ തന്നെ നടക്കും. ഇന്നു ചേര്‍ന്ന ബിസിസിഐ യോഗത്തിനു ശേഷമാണ് ഇക്കാര്യം ഔദ്യോഗികമായി തീരുമാനിച്ചത്. സപ്തംബര്‍- ഒക്ടോബര്‍ മാസങ്ങളിലായിരിക്കും മല്‍സരങ്ങള്‍. 31 മല്‍സരങ്ങളാണ് ഇനി ടൂര്‍ണമെന്റില്‍ ബാക്കിയുള്ളത്. ഇന്ത്യയില്‍ നടന്ന സീസണില്‍ 29 മല്‍സരങ്ങള്‍ മാത്രമേ പൂര്‍ത്തിയായിരുന്നുള്ളൂ. ഇതിനിടെയാണ് ചില ഫ്രാഞ്ചൈസികളിലെ താരങ്ങള്‍ക്കും ഒഫീഷ്യലുകള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ടൂര്‍ണമെന്റ് നിര്‍ത്തിവയ്ക്കാന്‍ ബിസിസിഐ തീരുമാനിക്കുകയായിരുന്നു.<br /><br />
